തരൂരിന്റെ എതിരാളി..?

ഈ വാർത്ത ഷെയർ ചെയ്യാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

ഇതു സംബന്ധിച്ച് ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താനും കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരിന് പുറമേ നടി ശോഭനയുടേയും നിർമാതാവ് സുരേഷ് കുമാറിന്‍റേയും പേരുകൾ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!