വർക്കലയിൽ ഭക്ഷ്യ വിഷബാധ.വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവരെയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജീവനക്കാർ ഹോട്ടലിന്റെ തന്നെ മുകൾ ഭാഗത്ത് ആണ് താമസിക്കുന്നത്. ഇവരുടെ ബെഡിന് കീഴെ നിന്നും പഴകിയ ആഹാരം പിടിച്ചെടുത്തു. പ്രധാനമായും അൽഫം , ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ബാധിച്ചത്.
33 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്കുൾപ്പെടെ ഭക്ഷ്യവിഷബാധയേറ്റു. ഹെൽത്ത് വിഭാഗം ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം കണ്ടെടുത്തു.