തിരുവനന്തപുരം: ചാക്കയിൽ നിന്ന് നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ.തിരുവനന്തപുരം -കൊല്ലം അതിർത്തിയിലുള്ളതാണ് പ്രതിയെന്നാണ് സൂചന.
കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ആറുമണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും.
പ്രതിയെ പിടികൂടിയത് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലായത്.
ബീഹാർ സ്വദേശികളുടെ കുഞ്ഞിനെയാണ് രണ്ടാഴ്ച മുൻപ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.