സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. അടിമാലിയില്‍ വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അനീഷിനെയാണ് ബൈക്കില്‍ പിന്തുടർന്നെത്തിയ സംഘം വെട്ടിയത്.

പത്താംമൈലില്‍നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെയാണ് ബൈക്കില്‍ എത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച്‌ ആക്രമിച്ചത്.

കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന.

കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!