ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽ 17 ശതമാനം വർധന. പൊതു–-സ്വകാര്യ–-വിദേശ ബാങ്കുകൾ ഉൾപ്പെടെയുള്ള 25 ബാങ്കുകളിലെ ജീവനക്കാർക്കും ശമ്പളവർധനയുടെ ഗുണം ലഭ്യമാകും.
ശമ്പള വർധന പ്രഖ്യാപിക്കുന്ന കരാറിൽ മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ്, നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുംബൈയിൽ നടന്ന ചടങ്ങിൽ കരാറിൽ ഒപ്പുവച്ചത്.