കുട്ടികൾക്ക് അടുത്ത ക്ലാസിലെ പാഠ ഭാ​ഗങ്ങൾ പരിചപ്പെടുത്തുന്നതിനു വേണ്ടി…

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ സ്കൂൾ പാഠ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ തിരുവനന്തപുരത്ത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ​ഗവൺമെന്റ് ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺ ​ഹില്ലിൽ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം.

അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ അവധിക്കാലത്ത് കുട്ടികൾക്ക് അടുത്ത ക്ലാസിലെ പാഠ ഭാ​ഗങ്ങൾ പരിചപ്പെടുത്തുന്നതിനു വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരം നേരത്തെ ആക്കിയത്.

2,4,6,8,10 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണമാണ് ആദ്യം. ഈ ക്ലാസുകളിൽ പഴയ പുസ്തകങ്ങൾ തന്നെയാണ്. അടുത്ത അധ്യായന വർഷം മുതൽ മാറ്റം വരുന്നതിനാൽ 1,3,5,7,9 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം മെയ് ആദ്യം നടത്താനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.

പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ പുതിയ പുസ്തകങ്ങൾക്ക് സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അം​ഗീകാരം നൽകിയിരുന്നു. പുതിയ പാഠ പുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ചേർത്തതടക്കം നിരവധി പ്രത്യേകതയുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!