അര മണിക്കൂറായിരിക്കും റോഡ് ഷോ.

ഈ വാർത്ത ഷെയർ ചെയ്യാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.30നു റോഡ് ഷോ നടത്തും. രാവിലെ 10.15നു പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ അദ്ദേഹം ഇറങ്ങും. പിന്നാലെ റോഡ് മാർ​ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും.

അഞ്ചുവിളക്കു മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. അര മണിക്കൂറായിരിക്കും റോഡ് ഷോ. അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിനു മുന്നോടിയായി പാലക്കാട് ന​ഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

കോയമ്പത്തൂരിൽ നിന്നാണ് മോദി പാലക്കാട് എത്തുന്നത്. തിരികെ സേലത്തേക്കാണ് അദ്ദേഹം മടങ്ങുക. സേലത്തും പൊതുയോ​ഗമുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സേലത്തെ പൊതുയോ​ഗം. 1996ലെ പൊതു തെരഞ്ഞെടുപ്പിലാണ് ബിജെപി ഇവിടെ മത്സരിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!