വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ശോഭന.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങി നടിയും നർത്തകിയുമായ ശോഭന. നെയ്യാറ്റിൻകരയിൽ ഇന്ന് നടക്കുന്ന റോഡ് ഷോയിലും ശോഭന പങ്കെടുക്കും.

രാഷ്ട്രീയ പ്രവേശന വാർത്തകൾ താരം നിഷേധിച്ചില്ല. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ആദ്യം മലയാളം പഠിക്കട്ടെയെന്നും ഇപ്പോൾ താൻ നടി മാത്രമാണെന്നും ശോഭന വ്യക്തമാക്കി. നാളെ പ്രധാനമന്ത്രിയെ കാണുമെന്നും താരം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ശോഭന.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!