കഴിഞ്ഞ തവണ ഇത് 66.04 ശതമാനമായിരുന്നു

ഈ വാർത്ത ഷെയർ ചെയ്യാം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

ത്രിപുരയിലാണ് ഉയര്‍ന്ന് പോളിങ് രേഖപ്പെടുത്തിയത്. 76.10 ശതമാനമാണ് പോളിങ്. ബംഗാളില്‍ 77.57 ശതമാനവും ബിഹാറില്‍ 46.32 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 66.04 ശതമാനമായിരുന്നു.

തമിഴ്‌നാട്ടില്‍ 62.08 ശതമാനമാണ് പോളിങ്. ഉത്തരാഖണ്ഡില്‍ 53 ശതമാനവും ഉത്തര്‍പ്രദേശില്‍ 57.54 ശതമാനവും മണിപ്പൂരില്‍ 67.46 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!