നടൻ വിജയിയെ സ്നേഹിക്കുന്ന എല്ലാവർക്കും

ഈ വാർത്ത ഷെയർ ചെയ്യാം

ഒട്ടനവധി തമിഴ് -മലയാളം ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ചന്ദ്രലാൽ കല്പനയുടെ ഏറ്റവും ആൽബത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് തിരുവനന്തപുരത്ത് നടന്നു.ദളപതി വിജയ് എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ ഒന്നാം ഘട്ട റെക്കോർഡിങ്ങാണ് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി നടന്നത്.

ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കാർത്തിക് രാജാണ് സംഗീതം നൽകിയിരിക്കുന്ന ആൽബത്തിൽ വിവിധ പരിപാടികളിലൂടെ പ്രസ്തരായ ഗായകരാണ് പാടിയിരിക്കുന്നതെന്ന് ചന്ദ്രലാൽ കല്പന പറഞ്ഞു.നടൻ വിജയിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇതിലെ ഗാനങ്ങൾ ഇഷ്ടമാകുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ ആൽബത്തിന് ശേഷം ഒരു മലയാള സിനിമ ഉൾപ്പെടെ നിരവധി പ്രോജക്ടുകൾ ഉണ്ടെന്ന് ചന്ദ്രലാൽ ജേർണൽ ന്യൂസിനോട് പറഞ്ഞു.2026 ൽ ഒരു മലയാള സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!