ചെറുക്കൻ ഫ്രീക്കൻ ആയി,

ഈ വാർത്ത ഷെയർ ചെയ്യാം

ഫഹദിന്റെ ഒരു പുതിയ ലൂക്ക് സോഷ്യൽ മീഡിയയിൽ വൈറലായി. സുൽത്താൻ ബത്തേരിയിൽ കവിത ​ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഫഹദ്.

വൻ ജനാവലിയാണ് ഫഹദിനെ കാണാനെത്തിയത്. ചെറുക്കൻ ഫ്രീക്കൻ ആയി, ആ പഴയ ലുക്ക് ഓർമ്മ വരുന്നു എന്നൊക്കെയാണ് ഫഹദിന്റെ ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയിലാണ് ഫഹദിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ കൊച്ചിയിലെ ഷൂട്ടിങ് സെറ്റിൽ ഫഹദ് ജോയിൻ ചെയ്തിരുന്നു. പോർഷെ കാറോടിച്ച് സെറ്റിലേക്ക് വരുന്ന ഫഹദിന്റെ വീഡിയോ അൽത്താഫ് സലീം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!