ഉറപ്പിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

ദ്രാവിഡിനു പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിനു വിരാമമായതായി സൂചനകള്‍. ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഐപില്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക തന്ത്രമൊരുക്കിയ മെന്റര്‍ ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുക്കാന്‍ സമ്മതമറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഏകദിന, ടി20 ലോകകപ്പുകള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗംഭീര്‍ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ മുന്‍ ഓപ്പണറുമായി കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഗംഭീര്‍ ഉത്തരവാദിത്വ ഏറ്റെടുക്കാമെന്നു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ഫോര്‍മലായി തന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27നാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതിയായി തീരുമാനിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!