കാസർകോട് യു.ഡി.എഫ് നിലയുറപ്പിച്ചെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നേടിയ വിജയം ഒറ്റത്തവണത്തെ പ്രതിഭാസമാണെന്ന വാദം അസ്ഥാനത്താക്കി യു.ഡി.എഫ് മികച്ച മാർജിനിൽ വിജയിക്കുമെന്നാണ് എക്സിറ്റ് പോളിൽ പങ്കെടുത്തവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. എക്സിറ്റ് പോളിൽ യു.ഡി.എഫിന് 47.72 ശതമാനം വോട്ട് ലഭിച്ചു. എൽഡിഎഫിന് 34.17 ശതമാനം. ശക്തികേന്ദ്രമെന്ന് ബിജെപി അവകാശപ്പെടുന്ന കാസർകോട് 17.12 ശതമാനമാണ് എൻഡിഎ വിഹിതം.
വിജയം ഒറ്റത്തവണത്തെ പ്രതിഭാസമാണെന്ന വാദം അസ്ഥാനത്താക്കി
