മലപ്പുറത്ത് യു.ഡി.എഫിന് വോട്ട് കുറയുമെന്ന് മനോരമന്യൂസ് എക്സിറ്റ് പോൾ. എന്നാൽ ഇടതുമുന്നണിയേക്കാൾ 13 ശതമാനത്തോളം വോട്ടിന് മുന്നിലാണ് ഇപ്പോഴും യുഡിഎഫ്.
മുതിർന്ന ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിനെ നേരിടാൻ യുവനേതാവ് വി.വസീഫിനെ രംഗത്തിറക്കിയ സിപിഎം നീക്കം എൽഡിഎഫിന്റെ വോട്ട് വിഹിതം ഉയർത്തി. ബിജെപി വോട്ട് കുറഞ്ഞതും ശ്രദ്ധേയമായി.