കണ്ണൂരിൽ കടുത്ത പോരാട്ടമാണ് മനോരമന്യൂസ്-വിഎംആർ എക്സിറ്റ് പോൾ. സിറ്റിങ് എം.പിയും കെപിസിസി പ്രസിഡൻ്റുമായ കെ.സുധാകരനും സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ ജില്ലാസെക്രട്ടറിയുമായ എം.വി.ജയരാജനും അതിശക്തമായ മൽസരമാണ് കാഴ്ചവയ്ക്കുന്നത്.
എക്സിറ്റ് പോളിൽ പങ്കെടുത്ത 42 ശതമാനം പേർ വീതം ഇരുവർക്കും വോട്ട് ചെയ്തു. ബിജെപി സ്ഥാനാർഥി സി.രഘുനാഥിന് 12.4 ശതമാനം വോട്ട് ലഭിച്ചു.