2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 40,000 കടന്നു.
ലോക്സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം ആലപ്പുഴയിലെ മത്സരം അഭിമാനപോരാട്ടമായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് വേണുഗോപാൽ ആലപ്പുഴ പിടിക്കാനിങ്ങിയത്.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 24118 വോട്ടിന് ലീഡ് ചെയുന്നു.കൊല്ലത്ത് 60000 വോട്ടിന് മുകളിൽ എൻ കെ പ്രേമചന്ദ്രൻ തേരോട്ടം തുടരുന്നു.