കത്തും മോദി കൈമാറി.

ഈ വാർത്ത ഷെയർ ചെയ്യാം

നരേന്ദ്ര മോദിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മോ​ദി സഖ്യകക്ഷി നേതാക്കൾക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയത്.

രാഷ്ട്രപതിയെ കണ്ട് മോദി സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചത്. സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി കൈമാറി.

മോദിക്കൊപ്പം സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, എക്നാഥ് ഷിൻഡെ എന്നിവരും രാഷ്ട്രപതി ഭവനിലെത്തി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഇത്തവണ മോദി ഭരിക്കാനൊരുങ്ങുന്നത്

അതിനിടെ എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം എക്സിൽ ഭരണഘടനയ്ക്കായി ജീവിതം സമർപ്പിച്ചവനാണെന്നു വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു. ഭരണ ഘടന നെറുകയിൽ വച്ച് വണങ്ങുന്ന ഫോട്ടോയ്ക്കൊപ്പം കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.

മോദിയുടെ കുറിപ്പ്

‘എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ​​ബാബാ സാഹേബ് അംബേദ്കർ നൽകിയ ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങൾക്കായി സമർപ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് പോലും രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാർക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണ്’- അദ്ദേഹം വ്യക്തമാക്കി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!