കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ.നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.അമ്മാവന് മൂന്ന് വര്ഷം തടവും അൻപതിനായിരം രൂപ പിഴയും.
ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. പുറത്തിറങ്ങിയാൽ ഇനിയും ഈ പ്രതി ഇങ്ങനെ ചെയ്യുമെന്ന് ഉറപ്പില്ല എന്നും കോടതി.
ഷാരോണിന് ഗ്രീഷ്മയോട് അഗാധ പ്രണയമായിരുന്നു.ഗ്രീഷ്മയെ നിയമനടപടിയിൽ ഉൾപ്പെടുത്തിരുന്നതാണെന്ന് ഷാരോൺ ആഗ്രഹിച്ചിരുന്നതായി കോടതി.ഗ്രീഷ്മയെ ഷാരോൺ അവിശ്വാസിച്ചിരുന്നില്ല.ഗ്രീഷ്മയുടെ പ്രായത്തിലും ഇളവില്ല.ചെയ്തത് കൊടും ക്രൂരത.ഇത് ആസൂത്രിതമായ കൊലയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതിശ്രുത വരനുമായായി ബന്ധം സൂക്ഷിക്കൊമ്പോഴും ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി.ഷാരോൺ ഗ്രീഷ്മയെ മർദിച്ചിരുന്നില്ല.ഗ്രീഷ്മ തന്നെ കൊല്ലുമെന്ന് ഷാരോൺ കരുതിയിരുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു.