തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്ഷന് ഒരു ഗഡു വിതരണം വ്യാഴാഴ്ച (ജൂണ്‍ 27) തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഇതിനായി 900 കോടി അനുവദിച്ചു.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.