റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.

ഈ വാർത്ത ഷെയർ ചെയ്യാം

ക​ർ​ണാ​ട​ക ഷി​രൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് കാ​ണാ​താ​യ കോഴിക്കോട് സ്വദേശി അ​ർ​ജു​നെ (30) ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള തി​ര​ച്ചി​ൽ പുനരാരംഭിച്ചു.

നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബം​ഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.

മേ​ഖ​ല​യി​ൽ മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ന​ലെ തി​രച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ ലോ​റി പ​തി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നേ​വി​യു​ടെ ഡൈ​വ​ര്‍​മാ​ര്‍ പു​ഴ​യി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രുന്നില്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!