കീപ്പർ ഗേറ്റ് അടയ്ക്കാൻ വൈകിയതാണോ കാരണമെന്ന് വ്യക്തമല്ല.

ഈ വാർത്ത ഷെയർ ചെയ്യാം

ഇടവ ജനതാമുക്ക് റെയിൽവേ ഗേറ്റ് അടയ്ക്കാതിരുന്നതിനാൽ ജനശതാബ്ദി എക്സ്പ്രസ് ട്രാക്കിൽ പിടിച്ചിട്ടു.

ഗേറ്റ് അടയ്ക്കാത്തതിനാൽ ട്രെയിൻ കടന്നുപോകാനുള്ള ട്രാക്ക് സിഗ്നൽ ലഭിക്കാത്തതിനാലാണ് ലോക്കോ പൈലറ്റ് ട്രെയിൻ പിടിച്ചിട്ടത്. ഇന്നലെ രാവിലെ 6.36ന് വർക്കല സ്റ്റേഷനിൽ നിന്നു യാത്ര തുടർന്ന ട്രെയിൻ മൂന്നാമത്തെ ലെവൽക്രോസിലാണ് സിഗ്നൽ കിട്ടാതെ നിർത്തിയത്.

ഗേറ്റ് തുറന്നു കിടന്നതിനാൽ വണ്ടി വരുന്നുണ്ടെന്നറിയാതെ അപ്പോഴും ഗേറ്റിലൂടെ കാൽനടക്കാരും വാഹനങ്ങളും കടന്നു പോകുന്നുണ്ടായിരുന്നു. കാപ്പിൽ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഗേറ്റിലേക്ക് എത്തുന്നതുകണ്ട ബൈക്ക് യാത്രക്കാർ കൈ കാണിച്ച് നിർത്തിയിട്ടു. റെയിൽവേയുടെ സിഗ്നൽ ഗേറ്റ് കീപ്പർക്ക് ലഭിക്കാൻ താമസിച്ചതാണോ കീപ്പർ ഗേറ്റ് അടയ്ക്കാൻ വൈകിയതാണോ കാരണമെന്ന് വ്യക്തമല്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!