കോടികൾ തട്ടി അസി. മാനേജർ.

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂ​ർ വലപ്പാട് മണപ്പുറം ഫിനാൻസ് എന്ന ധനകാര്യ സ്ഥാ​പ​ന​ത്തി നിന്ന് 20 കോ​ടി രൂ​പ തട്ടിയെടുത്ത കേസിലെ പ്രതി കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലത്ത് കീഴടങ്ങി.തന്റെ ബാഗിൽ പണമുണ്ടെന്നും ചന്ദ്രനിൽ 5 സെന്റ് സ്ഥലം വാങ്ങിട്ടുണ്ടെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു.ഓൺലൈൻ റമ്മി കളിച്ചും ആഡംബര ജീവിതം നയിച്ചും പണം ചിവഴിച്ചെന്ന് പൊലീസ് നിഗമനം. അതേ സമയം പ്രതി ധന്യയെ വലപ്പാട് പൊലീസ് തൃശ്ശൂരിലേക്ക് കൊണ്ട് പോയി.

തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയ പ്രതി ധന്യയെ പിടികൂടാൻ പൊലീസ് വലവിരിച്ചതോടെ ഗത്യന്തരമില്ലാതെ വൈകിട്ട് 5 മണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.18 വ​ര്‍​ഷ​മാ​യി സ്ഥാ​പ​ന​ത്തി​ലെ അ​സി.​ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി​രു​ന്നു. 2019 മു​ത​ല്‍ വ്യാ​ജ ലോ​ണു​ക​ള്‍ ഉ​ണ്ടാ​ക്കി ക​മ്പ​നി​യു​ടെ ഡി​ജി​റ്റ​ല്‍ പേ​ഴ്‌​സ​ണ​ല്‍ ലോ​ണ്‍ അ​ക്കൗ​ണ്ടി​ല്‍​നി​ന്നും അ​ച്ഛ​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത് കോ​ടി​ കണക്കിന് രൂ​പ ത​ട്ടി​യെ​ടു​ത്തു എന്നാണ് കേസ്.

ഈ ​പ​ണം കൊ​ണ്ട് ഇ​വ​ര്‍ ആ​ഡം​ബ​ര വ​സ്തു​ക്ക​ളും സ്ഥ​ല​വും വീ​ടും മ​റ്റും വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.ഓൺലൈൻ റമ്മി കളിച്ചും പണം ചിലവവഴിച്ചതായും സൂചന.23ാം തീയതിക്കുള്ളിൽ ക്രമകേട് ക്ലിയർ ചെയ്യണമെന്ന് കാട്ടി ധനകാര്യ സ്ഥാപനം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.പാലിക്കാതായപ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.തുടർന്ന് യു​വ​തി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​ഭി​ന​യി​ച്ച് ഓ​ഫീ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങി മ​റ്റാ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.കൊല്ലത്ത് കീഴടങിയ പ്രതിയെ തൃശൂരിലേക്ക് കൊണ്ട് പോകാനായി പുറത്തിരക്കിയപ്പോൾ മാധ്യമങ്ങളോട് പണം ഉപയോഗിച്ച് താൻ ചന്ദ്രനിൽ 5 സെന്റ് ഭൂമിവാങ്ങിയെന്ന് പരിഹസിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!