തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യാം

ഷിരൂർ അങ്കോളയിൽ മണ്ണിടിഞ്ഞ് പുഴയിൽ കാണാതായ ലോറജ ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരാൻ ഉന്നതതല യോഗത്തിൽ തീരുമാനം.

തെരച്ചിൽ അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

പുഴയി​ലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ സംഭവസ്ഥലത്തെത്തിക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. രണ്ടുദിവസത്തിനകം മെഷീനെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതുപയോഗിച്ചാവും തെരച്ചിൽ തുടരുക.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!