ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

തന്റെ നാടിനോട് വിടപറയാതെ ജീവിച്ച കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമയായി. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയുമൊക്കെ ചെയ്ത ജൂതവംശജൻ എസ്. കോഡറിന്റെ (സാറ്റു കോഡർ) മകളായ ക്വീനി ഹലേഗ്വയാണ് വിടപറഞ്ഞത്. 89 വയസ്സുകാരിയായ ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ 2009ൽ മരിച്ചിരുന്നു.

ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനി ഹലേഗ്വയുടെ സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു. ക്വീനിയുടെയും സാമുവലിന്റെയും മക്കൾ അമേരിക്കയിലാണ്.

കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബമായിരുന്നു ക്വീനിയുടേത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു എസ് കോഡർ. കൊച്ചിയിലെ പ്രശസ്തമായ സീലോർഡ് ഹോട്ടൽ, കോഡർ നിർമിച്ചതാണ്. ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!