ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവായി 4.38, 55787 രൂപയും 1 കിലോ 819 ഗ്രാം സ്വര്‍ണവും 11 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല.
എസ്ബിഐയുടെ ഇ- ഭണ്ഡാര വരവായി 2.50 ലക്ഷം രൂപയും ലഭിച്ചു. നിരോധിച്ച രണ്ടായിരം രൂപയുടെ പതിനാറ് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 20 നോട്ടുകളും അഞ്ഞൂറിന്റെ 46 കറന്‍സിയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.