ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

ധനുഷിന്റെ ‘രായന്‍’. ചിത്രം ഇറങ്ങി ഒരുമാസം കഴിയുന്നതോടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കും സണ്‍ പിക്‌ചേഴ്‌സിനുമാണ്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്.

ധനുഷ് തന്നെ സംവിധാനം നിര്‍വ്വഹിച്ച രായന്‍ തീയേറ്റര്‍ റിലീസ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 30 ന് പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ട്രാക് ടോളിവുഡ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അതെക്കുറിച്ച് നിര്‍മ്മാതാക്കളില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

രായന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍നിന്ന് അപര്‍ണ ബാലമുരളി, നിത്യമേനന്‍, കാളിദാസ് ജയറാം എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത് കുമാര്‍, ദുഷ്‌റ വിജയന്‍, എസ്.ജെ. സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!