ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. അമേരിക്കയിൽ നിന്നും തിരുവനന്തപുരയ്ക്ക് വിമാനത്തിൽ വരികയായിരുന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങിയ ഗായകരുടെ പരിപാടികളിലും നിരവധി സിനിമകളിൽ സംഗീതസംവിധായകർക്കായും പിന്നണിയിൽ ജോസ് തോമസ് ഉണ്ടായിരുന്നു. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിൽ സ്ഥിരംസാന്നിദ്ധ്യമായിരുന്നു. നാദബ്രഹ്മം സംഗീത ഗ്രൂപ്പിലും മക്കൾക്കൊപ്പം ചേർന്ന് ജാമർ എന്ന ബാൻഡിലും അദ്ദേഹം ഭാഗമായി. ഭക്തിഗാന ആൽബങ്ങൾ ഒരുക്കിയിട്ടുണ്ട്. പാലാ പൂഞ്ഞാർ ചേന്നാട് പരേതനായ തോമസിന്റെയും മേരി തോമസിന്റെയും മകനാണ്. ഭാര്യ: മിനി ജോസ്. മക്കൾ: അമൽ (കീബോർഡിസ്റ്റ്), എമിൽ (ഗിറ്റാറിസ്റ്റ്). സംസ്‌കാരം പിന്നീട്.