പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി.

ഈ വാർത്ത ഷെയർ ചെയ്യാം

സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു.

പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞു. തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നതെന്ന് ജെറി അമൽദേവ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!