ഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ പ്രവേശിച്ചു.

എൽ വൺ പോയിന്റിലെത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റർ സഞ്ചരിച്ചാണ് ലഗ്രാഞ്ച് പോയിന്റിൽ പേടകം എത്തുന്നത്.

ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക.