മൊഞ്ചു കൂടി വരുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ.

ഈ വാർത്ത ഷെയർ ചെയ്യാം

‘മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്’ എന്ന അടികുറുപ്പോടെ നടി മഞ്ജു വാര്യർ‌ പങ്കിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ‌ കമന്റുകളിൽ മുഴുവൻ മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള ആരാധകരുടെ വാക്കുകളാണ്. ദിവസം കഴിയുംതോറും മൊഞ്ചു കൂടി വരുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 142 കോടിയു‌ടെ ആസ്തി നടിക്കുണ്ട്. 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!