ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ….

ഈ വാർത്ത ഷെയർ ചെയ്യാം

ഭക്തി ഗാനരചയിതാവ് എ വി വാസുദേവൻ പോറ്റി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്നു. അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ… എന്ന ഭക്തി​ഗാനം ഏറെ ശ്ര​ദ്ധ നേടിയിരുന്നു.

ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ, നിൻ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ, പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി, വിശ്വമോഹിനി ജഗദംബികേ ദേവി, മൂകാംബികേ ദേവി മൂകാംബികേ തുടങ്ങിയ അദ്ദേഹത്തിന്റെ ​ഗാനങ്ങളും പ്രശസ്തമാണ്.

1995 ൽ പുറത്തിറങ്ങിയ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിൽ ജീവനേ എന്ന പാട്ടെഴുതി ചലച്ചിത്ര ​ഗാനരം​ഗത്തും സാന്നിധ്യമറിയിച്ചു. റെയില്‍വെയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു താമസം. പത്തൊന്‍പതാം വയസില്‍ കവിതകളെഴുതി ശ്രദ്ധേയനായി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!