മണ്ഡലകാലം ഭക്തി സാന്ദ്രമാകകുവാൻ പിന്നണി ഗായകൻ എം ജി ശ്രീകുമാറും അദ്ദേഹത്തിന്റെ എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർത്ഥികളും ചേർന്ന് പാടിയ ഗാനത്തിന്റെ റിലീസ് ഇന്ന്. വൈകിട്ട് 06:30ന് എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം പുറത്ത് വിടുന്നത്.
ഉമേഷ് കുമാർ ഗാനരചനയും സംഗീതവും നിർവഹിച്ച അരികിൽ പൊന്നയ്യൻ എന്ന് പേരിട്ടിരിക്കുന്ന അയ്യപ്പ ആൽബത്തിന്റെ കഥയും സംവിധാനവും ഗോപകുമാർ ആർ നിർവഹിച്ചു.
ദൃശ്യഭംഗികൊണ്ടും,ആലാപന മാധുര്യം കൊണ്ടും മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുവാൻ അയ്യപ്പസ്വാമിക്ക്……എന്ന ഗാനത്തിന് സാധിക്കുമെന്ന് അരികിൽ പൊന്നയ്യൻ ടീം അഭിപ്രായപ്പെട്ടു.എല്ലാ മലയാളിക്കും ഈ ഗാനം നെഞ്ചേറ്റുമെന്ന് ഉറപ്പാണെന്ന് സംഗീത സംവിധയാകാൻ ഉമേഷ് കുമാറും .സംവിധായകൻ ഗോപകുമാറും കൂട്ടിച്ചേർത്തു.

എം ജി മ്യൂസിക് അക്കാഡമിയുടെ വിദ്യാർത്ഥികളായ ഫ്ലവർസ് ടോപ് സിങ്ങർ മൂന്നാം സീസൺ താരം ദേവനാരായണനും, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ഉദിത് നായർ ,ശിവാനി,കരൺ എസ് നായർ,കാവ്യാ എസ് നായർ,നിവേദ്യ എൻ കുറുപ്പ് ,നൗറ ,അക്ഷര,ആര്യവ് ,അർണവ്,സനീഷ് , ഭവന്യ,സാത്വിക്ക് സിദ്ധാർത്ഥ ,ജാനകി അരവിന്ദ്,നന്ദിതലാൽ,സുബിൻ,സിജു,അർജ തുടങ്ങിവർ പങ്കുചേർന്നു.
പന്തളം വലിയകോയിക്കൽ ക്ഷേത്ര പരിസരം,അച്ചൻകോവിലാർ,കുരമ്പാല പെരുമ്പാലൂർ ക്ഷേത്രം തുടങ്ങിയഭാഗങ്ങിളിൽക് വച്ച് ചിത്രീകരിച്ച അരികിൽ പൊന്നയ്യൻ ആൽബത്തിന്റെ റിലീസ് തീയതി എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ സമൂഹ മാധ്യമം വഴിയാണ് പങ്കുവച്ചത്.