അയ്യപ്പ സ്വാമിക്ക് ജപമാല ചാർത്തുവാൻ…

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : മണ്ഡലകാലത്ത് എം ജി ശ്രീകുമാർ എന്ന ജനപ്രിയ ഗായകന്റെ ഒരു അയ്യപ്പ ഗാനം ഇല്ലാതെ മലയാളികൾക്ക് മറ്റൊന്നില്ല.ഈ വർഷം ഒന്നിന് നാല് അയ്യപ്പ ഗാനങ്ങളുമായിട്ടാണ് പ്രിയ ഗായകൻ മലയാളികൾക്ക് മുന്നിലെത്തിയത്.അതിൽ ഇക്കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തിന്റെ എം ജി സൗണ്ട് ആൻഡ് ഫ്രെയിംസ് എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത അയ്യപ്പഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.ഒരു ദിവസം കൊണ്ടുതന്നെ 13K വ്യൂവർഷിപ്പാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

അയ്യപ്പ സ്വാമിക്ക് ജപമാല ചാർത്തുവാൻ….എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചനയും സംഗീതവും ഉമേഷ് കുമാറാണ് നിർവഹിച്ചിരുന്നത്.എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള എം ജി മ്യൂസിക് അക്കാഡമിയുടെ ചുമതലക്കാരൻ കൂടിയാണ് അദ്ദേഹം. ഈ ഗാനത്തിന്റെ അനുപല്ലവിയിൽ ഉമേഷ് ആലപിച്ചിട്ടുമുണ്ട്.

എം ജി ശ്രീകുമാർ എന്ന അതുല്യ ഗായകൻറെ ഈ വർഷത്തെ മികച്ചൊരു അയ്യപ്പഗാനമിതാണെന്ന് യൂട്യൂബിൽ പ്രേക്ഷകർ വിലയിരുത്തുന്നു.തൊണ്ണൂറുകളിൽ പാടിയ പാട്ടുകളുടെ അതേ ഫീൽ കിട്ടിഎന്ന മറ്റൊരു പ്രേക്ഷകൻ വിലയിരുത്തുന്നു.എനിക്ക് ഗുരുതുല്യനായ എംജി സാറിനോടൊപ്പം ഇതുപോലൊരു ആൽബത്തിൽപാടാനും അഭിനയിക്കാനും കഴിഞ്ഞതിൽ സന്തോഷമെന്ന് ഗാനാരംഗത്തിൽ അയ്യപ്പനായി വേഷമിട്ട ഫ്ലവർസ് ടോപ് സിങ്ങർ താരം ദേവനാരായണൻ കുറിച്ചു.

ഈ പ്രോജെക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. എംജി അങ്കിൾ, എന്റെ അച്ഛന്റെ മ്യൂസിക് പിന്നെ എന്റെ ചേട്ടൻ ദേവനാരായണൻ എല്ലാം ഈശ്വരാനുഗ്രഹമായി കരുതുന്നു. സ്വാമി ശരണം – ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും എം ജി മ്യൂസിക് അക്കാദമിയിലെ വിദ്യാർത്ഥിയുമായ ഉദിത് നായർ പറഞ്ഞു.ഗാനത്തിൽ ഈ കൊച്ചു മിടുക്കനും അഭിനയിച്ചിട്ടുണ്ട് .

മറ്റ് പ്രേക്ഷക പ്രതികരണങ്ങൾ ഇപ്രകാരമാണ് ,

എം.ജി.ശ്രീകുമാർ സാറിനും ടീമിനും അഭിനന്ദനങ്ങൾ,ആശംസകൾ , ഇത്രയും ഭക്തിസാന്ദ്രമായ അയ്യപ്പ ഭക്തി ഗാനം ഭക്തജനങ്ങൾക്ക് നൽകിയതിൽ.അയ്യപ്പ സന്നിധിയിൽ എത്തിയ പ്രതീതി ഉണ്ടായി.അത്രക്കും ഫീലോടുകൂടിയാണ് പാടീട്ടുള്ളത്.ഉമേഷ് സാറിന്റ മനോഹരമായ സംഗീത സംവിധാനം കഥ,അവതരണം ഗോപകുമാർ സർ കുട്ടികളുടെ പാട്ടും അഭിനയവും ഇതിൽ പ്രവർത്തിച്ച എല്ലാവരും .അയ്യപ്പ ഭഗവാൻ എല്ലാവരെയും ഉയരങ്ങളിൽ എത്തിക്കട്ടെ മണ്ഡലകാലത്ത് നല്ലൊരു ഭക്തി ഗാനം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.

നല്ലൊരു അയ്യപ്പ ഗാനം കേട്ടു.. നന്ദി എം ജി സർ, എം ജി മ്യൂസിക് അക്കാദമി….. ഇരുമുടിയും കണ്ണുനീരും സ്വീകരിക്കേണമേ….. നല്ലവരികൾ… ഈണവും ❤❤❤HIT SONG

Umesh ന്റെ തുടക്കം നന്നായിട്ടുണ്ട് സരിഗമ സ്കൂൾ വിദ്യാർത്ഥി കളുടെ പങ്കു വളരെ നന്നായി ദേവ ന്റെ യും ഉദിത് നായരുടെ യും അഭിനയം നന്നായിട്ടുണ്ട് എംജി സാറിനും കുട്ടി കൾക്കും അഭിനന്ദനങ്ങൾ

ശരിക്കും അയ്യപ്പൻ മുന്നിൽ വന്നു നിൽക്കുന്ന ഫീൽ… ദേവനാരായണൻ പാട്ടിലും അഭിനയത്തിലും ഒരു പോലെ തിളങ്ങി നിൽക്കുന്നു… ശരിക്കും അയ്യപ്പനെ കണ്ട ഒരു ഫീൽ.. 🙏🙏👌👌നല്ല വരികൾ നല്ല ഈണം.. നല്ല അവതരണം…ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും❤️❤️ ആശംസകൾ..
സൂപ്പർ ആയിട്ടുണ്ട് നല്ല പാട്ട് അഭിനയം എല്ലാംകൊണ്ടും സൂപ്പർ ആയി

ഇപ്രകാരം ഒരുദിവസം കൊണ്ടുതന്നെ വൈറലായിരിക്കുകയാണ് എം ജി ശ്രീകുമാറും, അദ്ദേഹത്തിന്റെ എം ജി അക്കാദമിയിലെ കുട്ടികളും ചേർന്നൊരുക്കിയ ഈ അയ്യപ്പഗാനം.

ഗോപകുമാറാണ് അരികിൽ അയ്യപ്പൻ എന്ന ഈ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.സിജോ സ്റ്റീഫൻ ഓർക്കസ്‌ട്രേഷനും,ഗോഡ്‌വിൻ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തു.പന്തളം വലിയകോയിക്കൽ ക്ഷേത്ര പരിസരം, അച്ഛൻ കോവിലാർ , പന്തളം കുരമ്പാല പെരുമ്പാലൂർ ക്ഷേത്രം എന്നിവിടങ്ങളിയായിരുന്നു ലൊക്കേഷൻ.

ഈ മണ്ഡലകാലത്ത് ഭക്തർ കേട്ടിരിക്കേണ്ട ഒരു എം ശ്രീകുമാർ അയ്യപ്പ ഭക്തിഗാനമാണിത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!