Makaravilakk Today

ഈ വാർത്ത ഷെയർ ചെയ്യാം

ശബരിമല മകരവിളക്ക്‌ ഇന്ന് പുലർച്ചെ മൂന്നിന് നടതുറക്കും. 8.50ന്‌ മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ സ്വീകരണം.

6.15ന് കൊടിമരച്ചുവട്ടിൽനിന്ന്‌ ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠര് രാജീവരും കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്‌ അരുൺകുമാർ നമ്പൂതിരിയും ചേർന്ന് സ്വീകരിക്കും. 6.30ന്‌ നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന. നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും.

19ന് രാത്രി ഹരിവരാസനം പാടി നടയടയ്‌ക്കുംവരെ തീർഥാടകർക്ക് ദർശനസൗകര്യമുണ്ട്‌. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!