Auto News

ഈ വാർത്ത ഷെയർ ചെയ്യാം

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​വ​ത​രി​പ്പി​ച്ച​തി​നുശേ​ഷം ഫാ​ന്‍സി ന​മ്പ​റു​ക​ള്‍ ഓ​ൺ​ലൈ​നാ​യി റി​സ​ര്‍വ് ചെ​യ്യാ​നാ​കും. സൈ​റ്റി​ല്‍ യൂ​സ​ര്‍ ഐ​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ആ​ര്‍.​ടി ഓ​ഫി​സ് തിര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ റി​സ​ര്‍വ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ഫാ​ന്‍സി ന​മ്പ​റി​ന്റെ ലി​സ്റ്റ് കാ​ണാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് സം​വി​ധാ​നംന​മു​ക്ക് ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ ത​ന്നെ ഇ​ഷ്ട​പ്പെ​ട്ട​വ സെ​ർ​ച് ബൈ ​ന​മ്പ​ർ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ടൈ​പ് ചെ​യ്ത് ന​ൽ​കി കാ​ണാ​വു​ന്ന​താ​ണ്.

ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഓ​ഫി​സി​ലേ​ക്ക് പോ​കേണ്ട​തി​ല്ല, ഫാ​ന്‍സി​ന​മ്പ​ര്‍ ബു​ക്ക്‌​ചെ​യ്തി​ട്ടു​ള്ള​വ​ര്‍ക്ക് വി​ദേ​ശ​ത്തു​നി​ന്നു​വേ​ണ​മെ​ങ്കി​ലും ഓ​ണ്‍ലൈ​നി​ല്‍ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കും എ​ന്ന​തും സ​വി​ശേ​ഷ​ത​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ മി​നി​സ്ട്രി ഓ​ഫ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ​സ് വ​കു​പ്പി​ന്റെ പ​രി​വാ​ഹ​ൻ എ​ന്ന ഇ-​വാ​ഹ​ൻ വെ​ബ്സൈ​റ്റി​ലെ ഉ​പ വി​ഭാ​ഗ​മാ​യ https://fancy.parivahan.gov.in/fancy/faces/public/login.xhtml വ​ഴി ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.കേ​ര​ള​ത്തി​ൽ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ക​വും അ​ക്ഷ​ര​വും ചേ​ർ​ന്ന് വാ​ഹ​ന രജി​സ്ട്രേ​ഷ​ൻ കോ​ഡ് (KL-01) നി​ല​വി​ൽ വ​രു​ന്ന​ത് 1989ലാ​ണ്. 2002ൽ ​ആ​റ്റി​ങ്ങ​ൽ (KL-16), മൂ​വാ​റ്റു​പു​ഴ (KL-17), വ​ട​ക​ര (KL-18) എ​ന്നീ മൂ​ന്ന് പു​തി​യ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സു​ക​ളും നി​ല​വി​ൽ​വ​ന്നു. 2006ൽ ​സ​ബ് ആ​ർ​.ടി​ഓ​ഫി​സു​ക​ൾ തി​രി​ച്ചു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കോ​ഡു​ക​ളും നി​ല​വി​ൽ വ​ന്നു. സം​സ്ഥാ​ന രൂ​പ​വ​ത്ക​ര​ണ​ത്തി​ന് മു​മ്പ് TRV, CS, CAS, TCR എ​ന്നീ കോ​ഡു​ക​ളാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!