മലയാളത്തിൽ മോഹൻലാലിന്റെ വിയറ്റ്‌നാം കോളനി എന്ന ഒരൊറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച റാവുത്തര്‍ ഓര്‍മയായി.
തെലുങ്ക് സിനിമാ താരം വിജയ രംഗ രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹൈദരാബാദില്‍ വച്ച് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.