തിരുവനന്തപുരം : ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ സ്വദേശി അജിത്ത് ആണ് മരണപ്പെട്ടത്.
കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്ത് ഓടിച്ചിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ വന്ന കാർ തൊട്ട് മുന്നിലൂടെ പോയ ബൈക്കിൽ തട്ടുകയും തുടർന്ന് എതിർ ദിശയിൽ നിന്ന് വന്ന ഐഎസ്ആർഒയുടെ ബസ്സിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റ് ഇരുചക്ര വാഹനങ്ങളിൽ തട്ടുകയും കാർ റോഡിൽ വട്ടം ചുറ്റി എതിർ ദിശയിൽ പൂവൻപാറ പാലത്തിന്റെ സുരക്ഷ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 5 ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റു. പാലോട് സ്വദേശികളായ സഞ്ജയ്, രാധിക, ഒറ്റൂർ സ്വദേശി വൈശാഖ് വഞ്ചിയൂർ സ്വദേശി അജിത്ത്, മറ്റൊരു യുവാവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം വലിയകുന്ന് താലൂക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഗുരുതരമായി പരിക്കേറ്റ അജിത്ത് മരണപ്പെട്ടു.