തിരുവനന്തപുരം കഴക്കൂട്ടം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം.സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്.
കൂടാതെ പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീടും പൊലീസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തു പോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല.
ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു എന്നാണ് വിവരം. ഈ വീടും ഇന്ന് പരിശോധനക്ക് വിധേയമാക്കും. നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.