Straming started.

ഈ വാർത്ത ഷെയർ ചെയ്യാം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഒടിടിയിൽ റിലീസ് ചെയ്തു.ഇന്നുമുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

ഡിസ്‌നി ഹോട്സ്റ്റാറില്‍ ആണ് ലഭിക്കുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം എതിത്തിയിരിക്കുന്നത്.

ഒറിജിനല്‍ 3 ഡിയില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഉള്ളതാണ് ചിത്രം. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യന്‍സാണ് ബറോസിൽ പ്രവർത്തിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മായ റാവോ, ജൂണ്‍ വിഗ്, നീരിയ കമാചോ, തുഹിന്‍ മേനോന്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം, ഗോപാലന്‍ അദാത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിജോ പുന്നൂസിന്റെ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത് . ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!