Going to stream

ഈ വാർത്ത ഷെയർ ചെയ്യാം

ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഐഡന്റിറ്റി.

ചിത്രം ഒ.ടി.ടിയിൽ എത്തുന്നുന്നു. ജനുവരി 31 ന് സീ 5 ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തെ കൂടാതെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.ജനുവരി 2 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!