CHIRAYINKEEZHU NEWS

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ചരിത്രപ്രസിദ്ധമായ ശാർക്കര പൊങ്കാല കുഭം 1 ( 2025 ഫെബ്രുവരി 13 വ്യാഴം )ന് നടക്കും.

അന്നേ ദിവസം രാവിലെ 10. 15 ന് ക്ഷേത്രത്തിന്റെ മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് മേൽശാന്തി അഗ്നി പകരുന്നതോടു ശർക്കര മൈതാനം അക്ഷരാർത്ഥത്തിൽ യാഗശാലയാകും.

ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ അടുപ്പ് കൂട്ടൽ ചടങ്ങ് നടന്നു.ക്ഷേത്ര പറമ്പിൽ ക്ഷേത്ര മേൽശാന്തി ഗോപാലകൃഷ്ണറാവുവിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.

ഈ വർഷത്തെ ശാർക്കര പൊങ്കാലയും പ്ലാസ്റ്റിക്ക് വിമുക്തമായിരിക്കുമെന്നും സർക്കാർ നിഷ്‌കർഷിക്കുന്ന ഹരിതചട്ടങ്ങൾ പാലിക്കുമെന്നും അധികൃതർ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!