തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൂരം പ്രദർശനത്തിന് ഇന്ന് തുടക്കമാകും.
വടക്കുന്നാഥ ക്ഷേത്രം മൈതാനത്തിന്റെ വടക്കുകിഴക്ക് ഭാഗത്തെ പ്രദർശന നഗരയിൽ വൈകിട്ട് 5.30ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ. രാജനും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. സാധാരണ ദിനങ്ങളിൽ 40 രൂപയും പൂരം നാളിലും തലേന്നും പിറ്റേന്നും 50 രൂപയുമാണ് പ്രവേശന ടിക്കറ്റ് വില.റോബോട്ടിക്‌സ് അനിമൽസിന്റെ പ്രദർശനവും സൂപ്പർ റിയാലിറ്റി 5ഡി ഡോം തിയറ്ററും ഇക്കുറി പൂരം പ്രദർശനത്തിന്റെ ആകർഷണമാകും. ദിനംപ്രതി