Kidnapping at Attingal

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.

അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്.

പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത് പ്രതികളില്‍ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണെന്ന് പൊലീസ് പറയുന്നു.

മംഗലപുരത്ത് പത്താം ക്ലാസുകാരനെ നാലംഗ സംഘം തട്ടി കൊണ്ടു പോയതായി പരാതി
ലഭിച്ചത് ഇന്നലെയാണ്. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെയാണ് കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ടു പോയത്.

ഇന്നലെ രാത്രി 7:45 ഓടുകൂടിയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് സംശയം. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!