House was attacked

ഈ വാർത്ത ഷെയർ ചെയ്യാം





തിരുവനന്തപുരം : തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് ആക്രമിച്ചത്.തീപ്പെട്ടി ചോദ്യപ്പോൾ കൊടുക്കാത്തതാണ് അക്രമത്തിന് കാരണം.

കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അശോകനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് മർദ്ദിച്ചതെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി, മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!