പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.

പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിക്കുകയും പൊലീസിന് നേരെ വടികൾ എറിയുകയും ചെയ്തു. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം വ്യാപിപ്പിച്ച് പൊലീസിനെ പ്രതിരോധത്തിലാക്കുകയാണ് യൂത്ത് കോൺഗ്രസ്. ഇന്ന് പാലക്കാട് എസ്പി ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. തുടർച്ചയായ നാലാം ദിവസവും സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!