പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. ഗുണ്ഡിച്ച ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടം.
പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് സ്ത്രീകളും 70കാരനും ഉൾപ്പെടുന്നു. ശാരദാബലി ഭാഗത്ത് പുലർച്ചെ നാലരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.