കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല.

ഈ വാർത്ത ഷെയർ ചെയ്യാം

കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കടയുടമയുടെ വെട്ടേറ്റ് മരിച്ചു. വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ് കൊല്ലപ്പെട്ടത്.

പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയുടെ മുന്നിലായിരുന്നു സംഭവം.

തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല.

ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഹരിഹരന്‍ ഈ കടയോടു ചേര്‍ന്നുതന്നെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശശിയുടെ ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശീതള്‍.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!