ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക

ഈ വാർത്ത ഷെയർ ചെയ്യാം

തൃശൂർ : ഏക്കത്തുകയിൽ റെക്കോഡിട്ട് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 7.30 ലക്ഷം രൂപയ്ക്കാണ് ഏക്കത്തുക ഉറപ്പിച്ചത്. തുകയുടെ കാര്യത്തിൽ സ്വന്തം റെക്കോർഡ് ഭേദിച്ചാണ് കൊമ്പന്റെ യാത്ര.

2.30 ലക്ഷം ഏക്കത്തുകയും സംഭാവനയും മറ്റുചെലവുകളും ചേർന്നതാണ് ഈ തുക. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ആനക്ക് എഴുന്നെള്ളിപ്പിന് ഇത്രയും ഉയർന്ന തുക ഏക്കം ലഭിക്കുന്നത്.

ഫെബ്രുവരിയിൽ പെരുവല്ലൂർ കോ ട്ടുകുറുംബ ഭഗവതീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിൻ്റെ ഭാഗമായി പൂച്ചക്കുന്ന് ഉത്സവാഘോഷ കമ്മിറ്റിയാണ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ചാവക്കാട് വിശ്വനാഥക്ഷേത്രത്തിൽ ഉത്സവത്തിന് മൊത്തം 6.75 ലക്ഷത്തിനാണ് രാമചന്ദ്രനെ ഏക്കമുറപ്പിച്ചത്. ഫെബ്രുവരി 15നാണ് പെരുവല്ലൂർ കോട്ടുകുറുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കാര്യത്തിൽ സ്വന്തം റെക്കോർഡ് ഭേദിച്ചാണ് രാമചന്ദ്രന്റെ യാത്ര.”


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!