കൊല്ലം : കേരളത്തിലെ സുപ്രധാന സംഗീത വിദ്യാലയമായ സംഗീത കുലപതിയും ജനപ്രിയ ഗായകനായ എം എം ജി ശ്രീകുമാറിന്റെ എം ജി മ്യൂസിക് അക്കാഡമിയുടെ ഏറ്റവും പ്രധാനപ്പെട്ട ബ്രാഞ്ചായ കൊല്ലം പരവൂർ പുറ്റിങ്ങൽ ബ്രാഞ്ചിൽ ഈ മാസം 19 മുതൽ യുവതലമുറക്ക് ആവേശമായി വെസ്റ്റേൺ ഡാൻസ് ക്ലാസുകൾ കൂടി ആരംഭിക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു.
സൂര്യ ടി വി സൂപ്പർ ജോഡി, ഏഷ്യാനെറ്റ് ചാനൽ തകധിമി & അമൃത ടി വി സൂപ്പർ ഡാൻസർ താരം സുജിത് വാസുദേവനാണ് ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുവാനായി എത്തുന്നത്. എം ജി മ്യൂസിക് അക്കാഡമി പുറ്റിങ്ങൽ ബ്രാഞ്ചിൽ ആദ്യമായാണ് വെസ്റ്റേൺ ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നത്.സൗദ്യ അറേബ്യ സ്കൂളിലെ അധ്യാപകനും കൂടിയാണ് ഇദ്ദേഹം.നിലവിൽ വെസ്റ്റേൺ ഡാൻസ് പരിശീലന രംഗത്ത് പ്രവർത്തന പരിചയമുള്ളവരിൽ പ്രമുഖനാണ് സുജിത് വാസുദേവ്.

ഇത്തരത്തിൽ ഒരു കോഴ്സ് കൂടി കുട്ടികൾക്കും മുതിർന്നവർക്കുമായി ആരംഭിക്കുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് എം ജി മ്യൂസിക് അക്കാഡമി മാനേജ്മന്റ് അറിയിച്ചു.വലിയ രീതിയിൽ ഈ കോഴ്സും ജനങ്ങൾ സ്വീകരിക്കുമെന്ന് ഐശ്വര്യാ എസ്സ് കുറുപ്പ് ജേർണൽ ന്യൂസിനോട് പറഞ്ഞു.എം ജി ശ്രീകുമാർ എന്ന മഹാ ഗായകന്റെ അനുഗ്രഹത്തോടും,ആശീർവാദത്തോടും,അനുവാദത്തോടും കൂടി കുട്ടികൾ ഈ മാസം 19 ന് വെസ്റ്റേൺ ഡാൻസുകൾ പഠിച്ചുതുടങ്ങുമെന്ന് ഉമേഷ് കുമാറും, ഐശ്വര്യ എസ് കുറുപ്പും അറിയിച്ചു.
എം ജി മ്യൂസിക് അക്കാഡമി പുറ്റിങ്ങൽ ബ്രാഞ്ചിൽ പഠിക്കുന്നവർക്കും പുതിയ കുട്ടികൾക്കും മുതിർന്നവർക്കും അഡ്മിഷൻ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9072588860 , 9567588860