ശിവഗിരി:ഇന്ത്യൻ പ്രസിഡന്റ് ശിവഗിരിയിൽ വരുമ്പോൾ താഴെപ്പറയുന്ന ക്രമീകരണങ്ങളാണ് ഏർപ്പാടാക്കിയിട്ടുള്ളത്.

- പ്രസിഡണ്ടിനെ കാണാൻ ഓഡിറ്റോറിയത്തിൽ കയറുന്നവർക്ക് തിരിച്ചറിയൽ രേഖ
ഉണ്ടായിരിക്കണം ആധാർ, ഡ്രൈവിംഗ് ലൈസൻസ് etc. - രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കും.
- മൊബൈൽ ഫോൺ കൈവശം വയ്ക്കാം.
- വലിയ ബാഗ്, കുപ്പി വെള്ളം ഇവ ഹാളിനുള്ളിൽ കൊണ്ട് കയറാൻ പാടില്ല.
- ആധാർ ശിവഗിരി ആലിന് സമീപം ഒരുക്കുന്ന ഇൻഫർമേഷൻ കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാം.
6.ഓഡിറ്റോറിയത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പ്രസിഡന്റിന്റെ പരിപാടി കഴിയുന്നതുവരെ ഓഡിറ്റോറിയത്തിന് പുറത്തു പോകാൻ കഴിയില്ല.
7.ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന കസേരകൾ നിറഞ്ഞുകഴിഞ്ഞാൽ പ്രവേശന കവാടം ക്ലോസ് ചെയ്യുന്നതാണ്.
- പ്രസിഡന്റിന്റെ പരിപാടി കഴിഞ്ഞ് ഹാളിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാം. ഈ ഭക്ഷണം പ്രവർത്തകരുടെ വാഹനങ്ങളിലോ സൗകര്യപ്രദമായ സ്ഥലങ്ങളിലോ വീടുകളിലോ കൊണ്ടുപോയി കഴിക്കാവുന്നതാണ്.
- പ്രവർത്തകരുടെ വാഹനങ്ങൾ ശിവഗിരി സ്കൂൾ, ശിവഗിരി സെൻട്രൽ സ്കൂൾ, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യപ്രദമായ പാർക്കിംഗ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. മറ്റൊരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല
